ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്റ്റ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍,തുടങ്ങിയവര്‍ സംബന്ധിച്ചു.

വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു

2018 ജനുവരി 25 ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സെന്ററിന്റെ ശിലാസ്ഥപാനം നിര്‍വഹിച്ചത്. ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ആസാം, കര്‍ണാടക, തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നിവിടങ്ങളിലാണ് നിലവില്‍ ദാറുല്‍ഹുദായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!