വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു

വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തിരുന്നാവായ: വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന്‍ മുസമ്മിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!