ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വെളിയങ്കോട് സ്വദേശിനി റുക്സാനയ്ക്കാണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നേഴ്സ് രക്തം നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായാണ് അറിയുന്നത്. ഇവര്‍ക്ക് ജാഗ്രത കുറവുണ്ടായി. ഇതോടോ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]