സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി

സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും എന്നാല്‍ ഇത്തരം വിവാദങ്ങള്‍ സഹകരണ മേഖലയെ ബാധിക്കാന്‍ പാടില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുമ്പോള്‍ അത് സഹകരണ മേഖലയെ തളര്‍ത്തുന്ന നടപടിയായി മാറും. സഹകരണ മേഖല എല്ലാവര്‍ക്കുമുള്ളതാണ്. ഏത് പാര്‍ട്ടിയുടെ സൊസൈറ്റിയാണെങ്കിലും സാധാരണക്കാരന് പണം നഷ്ടപ്പെടാന്‍ പാടില്ല. സഹകരണ മേഖല സംരക്ഷിക്കപ്പെടണം.-അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

 

Sharing is caring!