ശുചിത്വ സുന്ദര വിദ്യാലയങ്ങൾ: കർമ്മ പദ്ധതിയുമായി പൊന്നാനി നഗരസഭ

പൊന്നാനി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊന്നാനിയിലെ എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് സമ്പൂര്‍ണ്ണ മാലിന്യമുക്ത കേന്ദ്രങ്ങളായി മാറ്റാനൊരുങ്ങി പൊന്നാനി നഗരസഭ. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ മാലിന്യമുക്തമാക്കാന്‍ ശുചീകരണ കര്‍മ്മ പദ്ധതി തയ്യാറാക്കും. എല്ലാ വിദ്യാലയങ്ങളിലും മാതൃസംഗമങ്ങള്‍ സംഘടിപ്പിക്കും.
ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബയോ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ് എന്നീ ബദല്‍ സംസ്‌കരണ ഉപാധികള്‍ നഗരസഭ സ്ഥാപിക്കും. എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍, സ്റ്റുഡന്‍ഡ് പോലീസ്, അധ്യാപക-രക്ഷാകര്‍തൃ സമിതി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ നടപ്പാക്കുക.
മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നഗരസഭയില്‍ നടന്ന മുനിസിപ്പല്‍ വിദ്യാഭ്യാസ സമിതി ജനറല്‍ ബോഡി യോഗം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശന്‍ അധ്യക്ഷത വഹിച്ചു. സിറ്റി ക്ലീന്‍ മാനേജര്‍ ദിലീപ് കുമാര്‍ ക്ലാസെടുത്തു. നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് ബഷീര്‍, നഗരസഭാ സെക്രട്ടറി എസ്. സജീറൂന്‍, നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]