ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കും

ഗ്രീന്‍ഫീല്‍ഡ് ദേശീയപാത: നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കും

മലപ്പുറം: ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിയമാനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഡോ. എ. കൗശിഗന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നഷ്ടപരിഹാരം നല്‍കുന്നതില്‍ എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ പരിശോധിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഭൂമിയും വീടും നഷ്ടമാകുന്നവരുടെ പരാതികള്‍ നീതിപൂര്‍വം പരിഹരിക്കണമെന്നും പരാതികളില്‍ അനുഭാവപൂര്‍വമായ സമീപനം വേണമെന്നും എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, ടി.വി ഇബ്രാഹിം, പി.കെ ബഷീര്‍, യു.എ ലത്തീഫ് എന്നിവര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

യോഗത്തില്‍ എം.എല്‍.എമാര്‍ ഉന്നയിച്ച പരാതികളും ലാന്‍ഡ് റവന്യൂ കമ്മീഷണറെ നേരിട്ട് കണ്ട് പ്രദേശവാസികള്‍ നല്‍കിയ പരാതികളും പരിശോധിച്ച് നടപടി സ്വീകരിക്കും. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഗ്രീന്‍ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പ് ചുമതല വഹിക്കുന്ന ഡപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ വിപിന്‍ മധു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Sharing is caring!