ഷീനയ്ക്ക് ആദരമേകി മുനവറലി തങ്ങളടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾ
മലപ്പുറം: നബി ദിനത്തിൽ മതസൗഹാർദത്തിന്റെ മാതൃകയായ ഷീനയ്ക്ക് ആദരവുമായി പാണക്കാട് മുനവറി ശിഹാബ് തങ്ങളും. ഷീന കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകിയ നബിദിന റാലി ജാഥ ക്യാപ്റ്റനും തങ്ങളുടേയും, പി കെ ഫിറോസിന്റെയും നേതൃത്വത്തിൽ ആദരമേകി. എം എസ് എഫ് ദേശീയ നേതാവ് അഹമ്മദ് സാജുവും സന്നിഹിതനായിരുന്നു.
ഇന്നലെ നടന്ന നബിദിന റാലിയിൽ കോഡൂർ വലിയാട് സ്വദേശിനിയായ ഷീന ജാഥ ക്യാപ്റ്റനെ നോട്ട് മാല അണിയിച്ചതും കെട്ടിപിടിച്ച് ഉമ്മ നൽകുന്നതുമായ വീഡിയോ വൈറലായിരുന്നു. ഇതേ തുടർന്ന് വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമായിരുന്നു ഷീനയ്ക്ക്. റിയൽ കേരള സ്റ്റോറി എന്ന രീതിയിൽ ദേശീയ തലത്തിൽ തന്നെ ഷീനയുടെ പ്രവർത്തി ശ്രദ്ധ നേടിയിരുന്നു.
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം
മലപ്പുറം കോഡൂര്‍ വലിയാട് തദ്രീസുല്‍ ഇസ്ലാം മദ്രസയുടെ നബി ദിന റാലിക്കിടെയാണ് ഏവരുടയും മനസ് നിറയ്ക്കുന്ന സംഭവം നടന്നത്. നബിദിന റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന പ്രദേശവാസിയായ ഷീന കുട്ടികള്‍ക്ക് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന നബിദിന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്.
എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]