എട്ട് മാസം ​ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി

എട്ട് മാസം ​ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി

പൊന്നാനി: മാതൃശിശു ആശുപത്രിയിൽ ​ഗർഭിണിക്ക് രക്ത​ഗ്രൂപ്പ് മാറി രക്തം നൽകിയതായി പരാതി. വെളിയങ്കോട് സ്വദേശിനിയായ റുക്സാന (26) നാണ് രക്തം മാറി നൽകിയത്. ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവം. പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് ഒ നെ​ഗറ്റീവ് ​ഗ്രൂപ്പ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നൽകുകയായിരുന്നു. ഏകദേശം 15 മില്ലിയോളം രക്തം ശരീരത്തിൽ കടന്ന ശേഷമാണ് ഡോക്ടർമാർക്ക് തെറ്റ് മനസിലാകുന്നതും തുടർ ചികിൽസ നൽകുന്നതും. ​ഗർഭിണി ആയതുകൊണ്ടുള്ള ബുദ്ധിമുട്ട് കൂടി കണക്കിലെടുത്ത് ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ‍‍

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സംഭവത്തെ തുടർന്ന് പൊന്നാനി മുൻസിപ്പാലിറ്റി യു ഡി എഫ് അം​ഗങ്ങളുടെ കീഴിൽ ആശുപത്രി സൂപ്രണ്ട് ഡോ പി കെ ആശയെ തടഞ്ഞു വെച്ചു. ഏകദേശം നാലു മണിക്കൂറോളം നീണ്ട ഘൊരാവോ തുടർ നടപടികൾ ഉണ്ടായ ശേഷമാണ് അവസാനിപ്പിച്ചത്. ഉത്തരവാദിയായ നേഴ്സിങ് വിഭാ​ഗത്തിലെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി സൂപ്രണ്ട് അറിയിച്ചുവെന്ന് ന​ഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു. ​ഗുരുതരമായ വീഴ്ച്ചയാണ് ആശുപത്രിയുടെ ഭാ​ഗത്തു നിന്നും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

രക്ത ​ഗ്രൂപ്പ് മാറിയത് അറിഞ്ഞ ഉടൻ തന്നെ വേണ്ട നടപടികൾ കൈക്കൊണ്ടതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. രോ​ഗിക്ക് വേണ്ട പ്രാഥമിക ചികിൽസ നൽകി. വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് കൈമാറിയിട്ടുണ്ടെന്നും ഡോ ആശ പറഞ്ഞു.

Sharing is caring!