മാലിന്യത്തില്‍ നിന്നും ലഭിച്ച മാല ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കര്‍മസേനാംഗങ്ങള്‍

മാലിന്യത്തില്‍ നിന്നും ലഭിച്ച മാല ഉടമയെ തിരിച്ചേല്‍പിച്ച് ഹരിത കര്‍മസേനാംഗങ്ങള്‍

തിരൂരങ്ങാടി: എ ആര്‍ നഗര്‍ പഞ്ചായത്ത് ഹരിതകര്‍മ്മ സേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവര്‍ക്ക് ലഭിച്ച സ്വര്‍ണ്ണ മാല ഉടമക്ക് നല്‍കി മാതൃകയായി. വലിയപറമ്പ് ഒന്നാം വാര്‍ഡില്‍ നിന്നും സ്വീകരിച്ച മാലിന്യങ്ങള്‍ വേര്‍തിരിക്കുമ്പോള്‍ അതില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മാലയാണ് തിരിച്ചേല്‍പിച്ചത്.

വാര്‍ഡ് മെമ്പര്‍ ജിഷ ടീച്ചറുടേയും, വി ഇ ഒ റഷീദ്ക്കാന്റേയും നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉടമയെ മാല തിരിച്ചേല്‍പിച്ചു.

പോക്‌സോ കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

Sharing is caring!