പോക്‌സോ കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

പോക്‌സോ കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

കരിപ്പൂര്‍: പോക്‌സോ കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് കരിപ്പൂര്‍ പോലീസ്. 2005ല്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ സി സൈതലവിയെ ആണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

15 വയസുകാരനായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. കുട്ടിയെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപമുള്ള കെട്ടിടത്തില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2005 പഞ്ചായത്ത് ഭരണ സമിതിയില്‍ യു ഡി എഫ് നോമിനിയായി പ്രസിഡന്റായിരുന്നു സൈതലവി. 2015ല്‍ ഇടതു മുന്നണി പിന്തുണയുള്ള വാര്‍ഡ് മെംബറായും വിജയിച്ചിരുന്നു.

Sharing is caring!