ആരോ​ഗ്യ മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി, നിഷേധിച്ച് മന്ത്രിയുടെ ഓഫിസ്

ആരോ​ഗ്യ മന്ത്രിയുടെ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി, നിഷേധിച്ച് മന്ത്രിയുടെ ഓഫിസ്

മലപ്പുറം: ഡോക്ടർ നിയമനത്തിനായി ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി മലപ്പുറം സ്വദേശി പരാതി നൽകി. ഡോക്ടർ നിയമനത്തിനായി പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്.

മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറി. മകന്റെ ഭാര്യക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിക്കാരനായ ഹരിദാസൻ വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപ ​ഗഡുക്കളായി നൽകാനാണ് ആവശ്യപ്പെട്ടതെന്നും ഇയാൾ ആരോപിക്കുന്നു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവെന്നും ഹരിദാസൻ പറഞ്ഞു. സി.ഐ.ടി യു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും ഹരിദാസൻ കൂട്ടിച്ചേർത്തു.

മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

അതേസമയം ആരോപണം ആരോ​ഗ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിന് സംഭവത്തിൽ പങ്കില്ലെന്നാണ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. പഴ്സനൽ സ്റ്റാഫിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Sharing is caring!