കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

നീലഗിരി: കോരംചാലില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് നീലഗിരി കോരംചാല്‍ സ്വദേശി കുമാരന്‍ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകര്‍ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

മലപ്പുറം ലൈഫ് വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വയനാട് ജില്ലയുടെയും തമിഴ്നാടിന്റെയും അതിര്‍ത്തിയിലുള്ള ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം നടന്നത്. ചപ്പന്തോടിലുള്ള വീട്ടില്‍ നിന്ന് ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരന്‍. ഈ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ കുമാരന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

 

Sharing is caring!