ലീഗ് നേതാവ് പി വി മുഹമ്മദിനെ വേണ്ടപ്പെട്ടവര്‍ വിസ്മരിച്ചുവെന്ന ആരോപണവുമായി മകന്‍
അരീക്കോട്: മുസ്ലിം ലീഗ് നേതാവ് പി വി മുഹമ്മദ് അരീക്കോടിന് മരണശേഷം നേതാക്കളും പാര്‍ട്ടി അണികളും മറന്നുവെന്ന് പരാതി. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 25 ലീഗ് വേദികളിലെ നിറ സാനിധ്യമായിരുന്ന പി വി മുഹമ്മദ് മരിച്ചിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. ഓര്‍മകള്‍ ഉണ്ടായിരിക്കേണ്ടവര്‍ മൗനത്തിന്റെ ആഴങ്ങളിലേക്ക് ബോധപൂര്‍വം ആണ്ടുപോകുമ്പോള്‍ ഒരു ഞരമ്പ് ഇപ്പോഴും പച്ചയായി ഉണ്ടെന്നും ഇങ്ങനെ ഒരാള്‍ ഇതുവഴി നടന്നു പോയിരുന്നുവെന്നും ഓര്‍മപ്പെടുത്തുന്നുവെന്ന അദ്ദേഹത്തിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
പി വി മുഹമ്മദിനെ മുസ്ലിം ലീഗ് മറന്നുവെന്ന് ആരോപിച്ച് കെ ടി ജലീലും രംഗത്ത് വന്നു. പാര്‍ട്ടി വേദികളിലെ പ്രമുഖ പ്രാസംഗികനായിരുന്ന അദ്ദേഹത്തിന് ലീഗ് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയില്ലെന്നും ജലീല്‍ ആരോപിച്ചു.
റഹീം മേച്ചേരിയും എം.ഐ തങ്ങളും പിന്നെ പീവീ മുഹമ്മദും.
പതിറ്റാണ്ടുകൾ ലീഗണികളെ ആവേശം കൊള്ളിച്ച പ്രസംഗകനാണ് പീവീ മുഹമ്മദ്, അരീക്കോട്. ലീഗ് രാഷ്ട്രീയത്തിലെ പ്രമുഖൻമാരുടെ കാലം തൊട്ട് ”കൈല്” കുത്താൻ തുടങ്ങിയ ആളാണ് പീവി. പണവും പ്രതാപവും മേൽച്ചാർത്തുണ്ടായിരുന്ന പല സഹപ്രവർത്തകരും ഉയരങ്ങൾ കീഴടക്കി മുകളിലേക്ക് പടി ചവിട്ടിക്കയറിപ്പോയ സമയത്തെല്ലാം പരിഭവം വാക്കുകളിൽ ഒതുക്കി പീവീ മുഹമ്മദ് ക്ഷമയോടെ കാത്തു നിന്നു. മരണമെത്തുവോളം ആ കാത്തിരിപ്പ് തുടർന്നു.
പീവീ മുഹമ്മദിന് രണ്ട് അയോഗ്യതകളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, അദ്ദേഹം ജനിച്ചത് ഒരു സമ്പന്ന കുലീന കുടുംബത്തിലല്ല. രണ്ട്, ഉയർന്ന ലീഗ് നേതാക്കളുമായി ബന്ധുത്വം ഉണ്ടാക്കാൻ മാത്രമുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നില്ല. താനുൾകൊള്ളുന്ന മണ്ഡലത്തിൽ ഒരു ഘട്ടത്തിലും പീവി പരിഗണിക്കപ്പെട്ടില്ല.”മുസ്ല്യാർക്ക് കിട്ടിയ ചട്ടി” പോലെ അവസാന കാലത്ത് മേപ്പയൂരിൽ ”രക്തസാക്ഷി”യാകാൻ പാർട്ടി ഒരവസരം നൽകി എന്നത് ശരിയാണ്. സത്യത്തിൽ അതൊരു തികഞ്ഞ അപമാനിക്കലായിരുന്നു.
ലീഗ് രണ്ടായി പിളർന്ന കാലത്താണ് കുറിക്ക് കൊള്ളുന്ന നാടൻ പ്രയോഗങ്ങളുമായി പീവിയെപ്പോലെ നിരവധി പ്രസംഗകർ ഉൾനാടൻ ഗ്രാമവേദികളിൽ അണികളെ ആവേശം കൊള്ളിച്ച് നിറഞ്ഞാടിയത്. പാണക്കാട് തങ്ങളുടെയും സി.എച്ചിൻ്റെയും കൂടെ ലീഗ് പ്രവർത്തകരിൽ മഹാഭൂരിഭാഗത്തെയും അണിനിരത്തിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച മനുഷ്യരാണവർ. “തെരുവു പ്രസംഗകരെന്നാ”ണ് ലീഗിലെ “വരേണ്യർ” പീവീ മുഹമ്മദ് അടക്കമുള്ള പ്രഭാഷകരെ അധിക്ഷേപിച്ചു വിളിച്ചത്.
മുസ്ലിംലീഗിൻ്റെ രാഷ്ട്രീയ അസ്തിത്വത്തിന് ദാർശനിക മാനം നൽകി, വായിച്ചും എഴുതിയും പ്രസംഗിച്ചും, അഖിലേന്ത്യാ നേതാക്കളുടെ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്തിയും, ജീവിതം ഹോമിച്ച് കലയവനികക്കുളളിൽ മറഞ്ഞ റഹീം മേച്ചേരിയും എം.ഐ തങ്ങളും ഇതോടൊപ്പം ചേർത്തുവായിക്കപ്പെടേണ്ടവരാണ്. അവരൊക്കെ ക്ലാസ്സെടുത്ത് ലീഗ് പഠിപ്പിച്ച ”ഇളംമുറക്കാർ” ഉത്തുംഗപദവികളിൽ എത്തിപ്പെട്ടപ്പോൾ, “ഗുരുക്കൻമാർ” നിന്നേടത്ത് നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകാതെ അവിടെത്തന്നെ ഒറ്റക്കാലിൽ നിന്ന് കാലം കഴിച്ചു. അതുകൊണ്ടാണ് ഇവരുടെയൊക്കെ പിൻതലമുറക്കാർക്ക് ലീഗിലെ ”വർണ്ണവിവേചന”ത്തിനെതിരെ ശബ്ദിക്കേണ്ടി വരുന്നത്.
എം.സി വടകര ഇല്ലെങ്കിൽ ലീഗിനൊരു എഴുതപ്പെട്ട ചരിത്രം ഉണ്ടാകുമായിരുന്നില്ല. ജാഫർ അത്തോളി ലീഗ് വേദികളിലെ ഇടിമുഴക്കമായിരുന്നു. “ചന്ദ്രിക”യിൽ പണിയെടുത്ത പണം പോലും ആ പാവത്തിന് നിഷേധിക്കപ്പെട്ടു. ക്രൂരമായി പാർശ്വവൽക്കപ്പെട്ടവരുടെ പട്ടികക്ക് ഇനിയും വലിപ്പം കൂടും… ജീവിത സയാഹ്നത്തിലും എം.സി ആരോടും നീരസമില്ലാതെ കർമ്മമണ്ഡലത്തിൽ തുടരുന്നത് അദ്ദേഹത്തിൻ്റെ അത്യുദാത്തമായ സംഘടനാബോധം കൊണ്ടുമാത്രമാണ്.
2006-ൽ ലീഗ് നേരിട്ട കുറ്റിപ്പുറം തോൽവിയടക്കമുള്ള വമ്പൻ പരാജയം കുറച്ചൊക്കെ പാഠം പഠിക്കാൻ ലീഗ് നേതൃത്വത്തെ നിർബന്ധിതമാക്കി. ലീഗ് ജനപ്രതിനിധികൾ ജനങ്ങൾക്ക് പ്രാപ്യരായിത്തുടങ്ങിയത് അന്നുമുതൽക്കാണ്. പി ഉബൈദുല്ല, മഞ്ചേശ്വരം MLA അഷ്റഫ്, ടി.വി ഇബ്രാഹിം, എൻ.എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ, പി ഹമീദ് മാസ്റ്റർ, കുറുക്കോളി മൊയ്തീൻ, യു.എ ലത്തീഫ് സാഹിബ് തുടങ്ങിയവർ ലീഗിൽ പരിഗണിക്കപ്പെട്ടതും 2006-ലെ വമ്പൻ തോൽവിക്കു ശേഷമെത്രെ. ജീവിച്ചിരിക്കുമ്പോൾ ഗൗനിച്ചില്ലെന്നത് പോകട്ടെ. കാലശേഷവും മൺമറഞ്ഞവരോട് എന്തിനാണീ ക്രൂരമായ അവഗണന?
തെറ്റുതിരുത്തലിൽ പകുതിവഴി പോലും പിന്നിടാൻ ഒന്നര പതിറ്റാണ്ടിനു ശേഷവും ലീഗിനായിട്ടില്ല. “അടി കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും” എന്ന സ്ഥിതി ലീഗിൽ തുടർകഥയാവുകയാണ്. വൈകാതെ ഈ “ബ്രാഹ്മണിസ”ത്തിനെതിരെ അമർഷം പാർട്ടിയിൽ അണപൊട്ടിയൊഴുകും. അതിൻ്റെ സൂചനയാണ് പീവീ മുഹമ്മദിൻ്റെ മകൻ മനാഫിൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]