ലീഗ് എം പിമാര്‍ക്കെതിരെ കെ ടി ജലീല്‍, ഇ ഡിയെ പേടിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

ലീഗ് എം പിമാര്‍ക്കെതിരെ കെ ടി ജലീല്‍, ഇ ഡിയെ പേടിച്ച് മിണ്ടുന്നില്ലെന്ന് ആരോപണം

നിലമ്പൂര്‍: മുസ്ലിം ലീഗ് എം പിമാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കെ ടി ജലീല്‍ എം എല്‍ എ. ഇ ഡിയെ പേടിച്ച് സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും ലീഗ് എം പിമാര്‍ പാര്‍ലമെന്റില്‍ സംസാരിക്കാറില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ലീഗ് എം പിമാര്‍ക്ക് ഭയമാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. അവരുടെയൊക്കെ പണപ്പെട്ടിക്ക് മുകളകില്‍ കൈവെച്ച് നില്‍ക്കുകയാണ് ഇ ഡി. മിണ്ടിയാല്‍ ഇ ഡിയെ പറഞ്ഞയക്കുമെന്ന ഭീഷണിയിലാണ് ജീവിതം. അവരുടേതൊക്കെ നല്ലൊരു ശതമാനം കള്ളപ്പണമാണെന്നും ജലീല്‍ ആരോപിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!