വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

നിലമ്പൂര്‍: കാറിടിച്ച് പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. അയനിക്കോട് വെള്ളേങ്ങര കരീമിന്റെ മകന്‍ മുര്‍ഷിദ് (27) ആണ് മരിച്ചത്.

ഇക്കഴിഞ്ഞ 19ന് പുപ്പലത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മൃതദേഹം അയനിക്കോട് ജുമാ മസ്ജിദില്‍ ഖബറടക്കി. ഭാര്യ- ഫിദ ഷെറിന്‍. മകള്‍- ഇസ്‌ന മെഹ്‌റിഷ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!