പി വി അന്‍വറിനെതിരെ ലാന്‍ഡ് റവന്യൂ ബോര്‍ഡ്; 6.25 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കും
നിലമ്പൂര്‍: മിച്ചഭൂമി കേസില്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. ഭൂപരിധി ലംഘിച്ചുള്ള 6.25 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
പി.വി അന്‍വറിനെതിരെ മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് ഷാജിയാണ് ലാന്‍ഡ് റവന്യൂ ബോര്‍ഡില്‍ പരാതി നല്‍കിയത്. മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി.വി.അന്‍വര്‍ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി പത്തോളം പ്ലോട്ടുകളാണ് പി.വി അന്‍വര്‍ അനധികൃതമായി കൈവശം വെച്ചതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. അന്‍വറും ഭാര്യയും ചേര്‍ന്ന് പിവിആര്‍ എന്റര്ടെയ്ന്മെന്റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).