13 കാരനെ ഒരു വർഷമായി പീഡിപ്പിച്ച ദർസ് അധ്യാപകൻ അറസ്റ്റിൽ

13 കാരനെ ഒരു വർഷമായി പീഡിപ്പിച്ച ദർസ് അധ്യാപകൻ അറസ്റ്റിൽ

മേലാറ്റൂർ: ദർസ് വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മേലാറ്റൂർ പോലീസാണ് 13 വയസുകാരനായ ദർസ് വിദ്യാർഥിയെ ഒരു വർഷമായി പിഡീപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കാഞ്ഞിരംപുഴ സ്വദേശി കരിക്കുംപുറത്ത് സൈദുദീൻ ഫൈസിയാണ് അറസ്റ്റിലയാത്.

കുട്ടി ദർസിലേക്ക് പോകാൻ മടി കാണിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണമാണ് പീഡന വിവരം പുറത്തറിയാൻ കാരണമായത്. മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രഞ്ജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!