നബിദിന സ്‌നേഹ റാലി ബുധനാഴ്ച്ച; മലപ്പുറത്ത് വിളംബര യാത്ര സംഘടിപ്പിച്ചു

മലപ്പുറം: പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1498-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി ബുധനാഴ്ച്ച മലപ്പുറത്ത് നടക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാർ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 4 ന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നബിദിന സന്ദേശം നല്‍കും.
പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും. കേരള മുസ്്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരക്കും.
ആരോഗ്യ സർവകലാശാല പരീക്ഷയിൽ റാങ്ക് നേടി മലപ്പുറം സ്വദേശിനി
റാലിയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിളംബര യാത്ര നടത്തി. മഅദിന്‍ മോഡല്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബ്ദുല്‍ ജലീല്‍ അസ്ഹരി, സൈനുദ്ദീന്‍ ലത്വീഫി, അബു ഹാജി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]