കരിപ്പൂരിൽ വൻ സ്വർണവേട്ട, സ്വർണം കടത്തിയത് ശരീരത്തിൽ ഒളിപ്പിച്ച്

കരിപ്പൂരിൽ വൻ സ്വർണവേട്ട, സ്വർണം കടത്തിയത് ശരീരത്തിൽ ഒളിപ്പിച്ച്

കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. പരിശോധനയിൽ അഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. ആറു പേരെ അറസ്റ്റ് ചെയ്തു. 3 കോടിയോളം വില വരുന്ന സ്വർണമാണ് പിടിച്ചത്.കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്, ചേലാർക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീർ, അബ്ദുൽ സക്കീർ, ലി​ഗീഷ് എന്നിവരാണ് പിടിയിലായത്. അഞ്ചു പേരുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലും ഒരാളുടെ ചെക്ക് ഇൻ ല​ഗേജിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം.

ഇന്നലെയും ഇന്നുമായി വ്യത്യസ്തമായ ആറു കേസുകളിലായാണ് സ്വർണം പിടികൂടിയത്. ഇന്നലെയും ഇന്നുമായായിരുന്നു സ്വർണ വേട്ട. ജിദ്ദയിൽ നിന്നുമെത്തിയ കക്കാട്ടിൽ സ്വദേശിയായ ലി​ഗീഷിനെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം പോലീസും, സി ഐ എസ് എഫും ചേർന്ന് തടയുകയും ചെയ്തു. സംശയത്തെ തുടർന്ന് എയർ കസ്റ്റംസ് ഇയാളെ പരിശോധിച്ചപ്പോൾ ശരീരത്തിലൊളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!