അശ്രദ്ധമായി തിരിച്ച ബൈക്കിടിച്ച് എതിരെ വന്ന ബൈക്കിലെ യുവാവ് മരിച്ചു, ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടു

വേങ്ങര: കുന്നുംപുറം – വേങ്ങര റോഡിൽ ബൈക്കുകൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. കൂമണ്ണ സ്വദേശിയായ ശാക്കിർ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം 6. 24 ന് കുന്നുംപുറം ടൗണിൽ വേങ്ങര റോഡിൽ വെച്ചാണ് അപകടം. ബൈക്ക് നിർത്തിയിട്ട് ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന യുവാവ് പെട്ടെന്ന് ബൈക്ക് മുന്നോട്ടെടുത്ത് വളച്ചപ്പോൾ അതേ ദിശയിൽ നിന്ന് വന്ന ശാക്കിറിന്റെ ബൈക്ക് ഈ ബൈക്കിന്റെ മുൻ ഭാഗത്ത് തട്ടി മറിയുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
ബൈക്കിലുണ്ടായിരുന്ന മൂവരും തെറിച്ചു വീണെങ്കിലും ശാക്കിർ എതിരെ വന്ന ഓട്ടോറിക്ഷയിലേക്കാണ് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു. ഉടനെ കുന്നുംപുറം സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]