പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

പോത്തുകല്ലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പോത്തുകല്ലിനടുത്ത് കര്‍ഷകന്‍ കൊല്ലപ്പെട്ടു. പാലക്കാട് തോട്ടത്തില്‍ ജോസ് (സ്പിരിറ്റ് ജോസ്-61) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

മേലെ ചെമ്പലന്‍കൊല്ലി വനാതിര്‍ത്തിയില്‍ പശുവിനെ മേയ്ക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. കുട്ടിയാനയ്‌ക്കൊപ്പമെത്തിയ പിടിയാനയാണ് ജോസിനെ ആക്രമിച്ചത്. ഇയാളുടെ കരച്ചില്‍ കേട്ട നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലിനും വാരിയെല്ലിനും ഏറ്റ പരുക്കാണ് മരണകാരണമായത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!