മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറത്തെ പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: പത്താം ക്ലാസ് വിദ്യാർഥി ബസിൽ കുഴഞ്ഞ് വീണു മരിച്ചു. സ്ട്രെയ്റ്റ്പാത്ത് ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി റിഹാൻ (16) ആണ് മരിച്ചത്.

മാനന്തവാടി സ്വദേശിയായ റിഹാൻ ബസിൽ നാട്ടിലേക്ക് മടങ്ങും വഴി ബസിൽ കുഴഞ്ഞ് വീഴുകയായിരുന്നു. അവശ നിലയിലായ കുട്ടിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെ ഫാത്തി സാജിതയുടേയും മകനാണ്. സഹോദരങ്ങൾ- അതിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!