വല്യുപ്പയുടെ സംസ്ക്കാര ചടങ്ങിയെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

വല്യുപ്പയുടെ സംസ്ക്കാര ചടങ്ങിയെത്തിയ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മലപ്പുറം: ആനക്കയം ചേപ്പൂർ ഭാ​ഗത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മാതൃപിതാവിന്റെ ഖബറടക്ക ചടങ്ങിനെത്തിയ ദർസ് വിദ്യാർഥി പാണ്ടിക്കാട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന മാഞ്ചേരി കുരിക്കൾ ആസാദിന്റെ മകൻ അർഷക് എന്ന മുത്തു (23) ആണ് മരിച്ചത്.

കോജൂർ മങ്ങാട്ടുപുലം മഹല്ല് മസ്ജിദിലെ ദർസ് വിദ്യാർഥിയായിരുന്നു. കഴിഞ്ഞ നാലു വർഷത്തോളമായി പാണ്ടിക്കാട് നൗഷാദ് ബാഖഫിക്കു കീഴിൽ മതപഠനം നടത്തി വരികയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് ഇയാളെ പുഴയിൽ കാണാതായത്.

ഡെങ്കിപ്പനിക്കെതിരെ മലപ്പുറം ജില്ലക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

മാതൃപിതാവിന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഫയർ ഫോഴ്സും, നാട്ടുകാരും, ആക്സിഡന്റ് റെസ്ക്യൂ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!