ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ ദേഹത്തു കൊണ്ടു, 12 വയസുകാരന് ക്രൂരമര്‍ദനം

ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ ദേഹത്തു കൊണ്ടു, 12 വയസുകാരന് ക്രൂരമര്‍ദനം

തേഞ്ഞിപ്പാലം: ആറാം ക്ലാസുകാരനെ മര്‍ദിച്ച അതിഥി തൊഴിലാളിക്കെതിരെ കേസേടുത്ത് തേഞ്ഞിപ്പാലം പോലീസ്. സുനില്‍കുമാര്‍-വസന്ത ദമ്പതികളുടെ മകന്‍ അശ്വിനാണ് അതിഥി തൊഴിലാളിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്. കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സെപ്റ്റംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. അശ്വിന്‍ ടയര്‍ ഉരുട്ടി കളിക്കുന്നതിനിടെ ടയര്‍ അതിഥി തൊഴിലാളിയായ സല്‍മാന്റെ ദേഹത്ത് തട്ടിയതാണ് അയാളെ പ്രകോപിതനാക്കിയത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സല്‍മാനെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു

Sharing is caring!