തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളി എടവണ്ണ പോലീസിന്റെ പിടിയില്‍

തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളി എടവണ്ണ പോലീസിന്റെ പിടിയില്‍

എടവണ്ണ: മൂന്ന് കൊലക്കേസുകള്‍ ഉള്‍പ്പെടെ 15ഓളം കേസുകളില്‍ പ്രതിയായ തമിഴ്‌നാട് സ്വദേശി എടവണ്ണ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് പോലീസിന്റെ കൊടും കുറ്റവാളികളുടെ ലിസ്റ്റില്‍ പേരുള്ള ഇയാള്‍ ഇന്നലെയാണ് മൊബൈല്‍ മോഷണ കേസില്‍ എടവണ്ണയില്‍ പിടിയിലാകുന്നതും തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൊടും കുറ്റവാളി ആണെന്ന് മനസിലാകുന്നതും.

തമിഴ്‌നാട് സ്വദേശി പാണ്ഡ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറു മാസം മുമ്പാണ് ഇയാള്‍ ഒതായിലെത്തി റബറിന് കവര്‍ ഇടുന്ന ജോലി ആരംഭിച്ചത്. ിതിനിടെ ആമയൂരില്‍ ടാപ്പിങ് തൊഴിലാളിയായ ഗൂഡല്ലൂര്‍ സ്വദേശി ബാലമുരുകന്റെ ഫോണ്‍ മോഷ്ടിച്ചു. ഇയാള്‍ നല്‍കിയ പരാതിയിലാണ് എടവണ്ണ പോലീസ് പാണ്ഡ്യനെ അറസ്റ്റ് ചെയ്യുന്നത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!