ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ചേര്‍ന്നു

ബി ജെ പി ജില്ലാ നേതൃയോഗം മലപ്പുറത്ത് ചേര്‍ന്നു

മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ മുപ്പത്തിമൂന്ന് ശതമാനം വനിതാ സംവരണത്തിന് നിയമം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ചരിത്രപരമായ ഉത്തരവാദിത്വമാണ് നിര്‍വ്വഹിച്ചതെന്ന് ബി.ജെ.പി.സംസ്ഥാന ജന:സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. ബി.ജെ.പി.മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതു വര്‍ഷത്തെ മോദി ഭരണം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പരിവര്‍ത്തനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ സഹപ്രഭാരി കെ.സദാനന്ദന്‍, ദേശീയ സമിതി അംഗങ്ങളായ സി.വാസുദേവന്‍ മാസ്റ്റര്‍,പി.ടി. ആലിഹാജി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ .ജനചന്ദ്രന്‍ മാസ്റ്റര്‍, അഡ്വ.എന്‍.ശ്രീപ്രകാശ്, കെ.കെ.സുരേന്ദ്രന്‍, ടി.പി.സുല്‍ഫത്ത്, മേഖലാ ജന:സെക്രട്ടറി എം.പ്രേമന്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് അഡ്വ: ടി.കെ.അശോക് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍.രശ്മില്‍ നാഥ്, ബി.രതീഷ്, ട്രഷറര്‍ കെ.പി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!