പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് കൂടി സഭകളില്‍ സംവരണം ഉറപ്പാക്കണമെന്ന് ഇ ടി

മലപ്പുറം: വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നു, അതോടൊപ്പം തന്നെ പിന്നാക്ക സമുദായങ്ങളിലെ വനിതകള്‍ക്ക് കൂടി സംവരണം ഉറപ്പാക്കണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സ്ത്രീകള്‍ക്ക് അനുവദിക്കുന്ന ആകെ സീറ്റിന്റെ 50% മുസ്ലീം വിഭാഗത്തിലെ സ്ത്രീകള്‍ക്കും ഒബിസിക്കും, ന്യൂനപക്ഷങ്ങള്‍ക്കും നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ആദ്യമായി കൊണ്ടുവരുന്ന ഒരു ബില്ലല്ല. ബില്ലിനെ നിയമമാക്കി മാറ്റാനാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ പ്രത്യേകമായി പറഞ്ഞത് അതിശയോക്തി അല്ലാതെ മറ്റൊന്നുമല്ല. മുന്‍കാലങ്ങളില്‍, പ്രത്യേകിച്ച് യുപിഎ ഭരണ കാലത്ത് ഈ നിയമം പ്രബല്യത്തില്‍ കൊണ്ടുവരുന്നതിന് വളരെയധികം ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
1996, 1998, 1999, 2008 എന്നീ വര്‍ഷങ്ങളിലും ഈ ബില്ല് കൊണ്ടുവരുന്നതിന് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
ഇതില്‍ വളരെ സത്യസന്ധമായ ശ്രമം നടത്തിയ യുപിഎ സര്‍ക്കാരിനോടും 1989ല്‍ മഹത്തായ പ്രവര്‍ത്തങ്ങള്‍ നടത്തിയ രാജീവ് ഗാന്ധിയെയും ഈ അവസരത്തില്‍ ഓര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് 33% സംവരണം ഏര്‍പ്പെടുത്തുമ്പോള്‍, അതിനുള്ളിലെ ഉപസംവരണം വളരെ പ്രധാനമാണ്, അല്ലാത്തപക്ഷം അവരുടെ പ്രാതിനിധ്യം കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിപ്പ ഭീതി ഒഴിയുന്നു, മലപ്പുറത്ത് പരിശോധന നടത്തിയവരെല്ലാം നെഗറ്റീവ്
RECENT NEWS

28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒതായി മാനാഫ് വധക്കേസിലെ വിചാരണ നാളെ തുടങ്ങും
എടവണ്ണ: കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്ത്തകന് ഒതായി മനാഫ് വധക്കേസില്‍ 28 വര്‍ഷത്തിനു ശേഷം പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരടക്കം നാലു പ്രതികളുടെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി രണ്ടില്‍ ജഡ്ജ് എ.വി ടെല്ലസ് [...]