മകനെ ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം പണത്തെച്ചൊല്ലി വീട്ടമ്മയെ ആക്രമിച്ചു

മകനെ ആക്രമിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം പണത്തെച്ചൊല്ലി വീട്ടമ്മയെ ആക്രമിച്ചു

മേലാറ്റൂർ: മകന്റെ ബൈക്ക് കത്തിക്കാൻ ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഉക്കടം സ്വദേശി കാജാ ഹുസൈൻ (39), പന്തലം ചേരി നാസർ (32), മുള്ള്യാകുർശ്ശി കീഴു വീട്ടിൽ മെഹബൂബ് (58) എന്നിവരാണ് അറസ്റ്റിലായത്.

കീഴാറ്റൂർ മുള്ള്യാകുർശ്ശി കൂട്ടുമൂച്ചിക്കൽ കോളനിയിലെ തച്ചാംകുന്നേൽ നഫീസയെ(48) ആണ് വീട്ടിൽക്കയറി ആക്രമിച്ചത്. വീട് അടിച്ച് തകർക്കുകയും ചെയ്തു. നഫീസ നൽകിയ ക്വട്ടേഷൻ പ്രകാരം മാസങ്ങൾക്ക് മുൻപ് ഈ സംഘം ഇവരുടെ മകന്റെ ബൈക്ക് കത്തിച്ചിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

പുറത്തിറങ്ങിയശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനെച്ചൊല്ലി നഫീസയുമായി സംഘം വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് മാരകായുധങ്ങളുമായി വീടിനകത്ത് കയറി അവരെ ആക്രമിക്കുകയായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Sharing is caring!