നിപ്പ; ജില്ലയിൽ അഞ്ച് പേരുടെ ഫലം കൂടി നെഗറ്റീവ്
മലപ്പുറം: ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട അഞ്ച് പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ സമ്പർക്ക ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവായി. ആകെ 17 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചത്. 6 പേരുടെ ഫലം വരാനുണ്ട്.
സബ് കളക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ ജില്ലാതല വകുപ്പ് മേധാവികളുടെ നിപ അവലോകന യോഗം നടത്തുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ചെയ്തു. പുതുതായി ജില്ലയിൽ നിന്നുള്ള ആരും നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. നിരീക്ഷണ പ്രവർത്തനങ്ങൾ സമഗ്രമായി നടന്നു വരുന്നു. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ദിവസവും രണ്ട് തവണ ഫോണിൽ വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജില്ലാതല നിപ കൺട്രോൾ സെൽ വഴിയും നിരീക്ഷണം നടക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




