ജോയിന്റ് ആര്‍ ടി ഒയില്‍ നിന്നും കണക്കില്‍പെടാത്ത പണം പിടിച്ചെടുത്തു

തിരൂരങ്ങാടി: ജോയിന്റ് ആര്‍.ടി ഓഫീസിലെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ജോയിന്റ് ആര്‍ടിഒ സുല്‍ഫീക്കറില്‍ നിന്നും കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തു. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 39,200 രൂപയാണ് കണ്ടെത്തിയത്.
ഏജന്റുമാരില്‍ നിന്ന് ഓഫിസിന് പുറത്തു നിന്നു പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന്റെ കാറില്‍ നിന്നും പണം കണ്ടെത്തിയത്. വീട്ടില്‍ പോകുന്ന സയമത്താണ് ഇദ്ദേഹം പണം കൈപ്പറ്റിയിരുന്നതെന്നും വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. രണ്ടു തവണം ഇദ്ദേഹത്തെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു.
മലപ്പുറം വിജിലന്‍സ് വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്ര കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ആര്‍ ടി ഓഫീസിലും സംഘം പരിശോധന നടത്തി. എന്നാല്‍ കുട്ടികളുടെ ഫീസ് അടക്കാന്‍ ശബളത്തില്‍ നിന്നും സീക്ഷിച്ച പണമാണിതെന്നാണ് ജോ ആര്‍ ടി ഒയുടെ വിശദീകരണം.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]