മാതാപിതാക്കൾ അറിയാതെ ബൈക്കുമായി കറങ്ങാനിറങ്ങി; രണ്ട് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു

നിലമ്പൂർ: ചുങ്കത്തറ മുട്ടിക്കടവില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബില്‍ രാജും ആണ് മരിച്ചത്. രണ്ടുപേരും ചുങ്കത്തറ മാര്‍ത്തോമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ്.
മാതാപിതാക്കൾ അറിയാതെയാണ് രണ്ടുപേരും ബൈക്ക് സംഘടിപ്പിച്ചത്. രാവിലെ 7.30ഓടെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയത്. വേറൊരാളുടെ ബൈക്ക് സംഘടിപ്പിച്ച് ഇരുവരും നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ഇതിനിടെ എതിരെ വന്ന കർണാടക റജിസ്ട്രേഷനിലെ പിക്ക്അപ്പ് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ന് രാവിലെ 08:30 ഓടെ ആയിരുന്നു അപകടം നടന്നത്. ഇരുവാഹനങ്ങളും നല്ല വേഗതയില്‍ ആയിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]