പട്ടിക വിഭാ​ഗത്തിൽപെട്ട യുവതിക്ക് മാനഹാനി വരുത്തിയ കേസ്, 60കാരനെ ശിക്ഷിച്ച് കോടതി

പട്ടിക വിഭാ​ഗത്തിൽപെട്ട യുവതിക്ക് മാനഹാനി വരുത്തിയ കേസ്, 60കാരനെ ശിക്ഷിച്ച് കോടതി

നിലമ്പൂർ: പട്ടിക വിഭാ​ഗത്തിൽപ്പെട്ട യുവതിയെ ഭീഷണിപ്പെടുത്തുകയും മാനഹാനി വരുത്തുകയും ചെയ്ത കേസിൽ 60 കാരനെ മഞ്ചേരി എസ് സി/എസ് ടി കോടതി ശിക്ഷിച്ചു. തേഞ്ഞിപ്പാലം സ്വദേശി ജയരാജൻ നായരെയാണ് മൂന്ന് വർഷം തടവിനും പതിനായിരും രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2019 ഫെബ്രുവരി നാലിന് മേലേ ചേളാരിയിലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റീഫില്ലിം​ഗ് യൂണിറ്റിൽ ജോലി ചെയ്തിരുന്നു. ഈ പരചയം വെച്ച് യുവതിയെ സമീപിച്ച പ്രതി ദേഹത്ത് സ്പർശിക്കുകയും തന്റെ ഇം​ഗിതത്തിന് വഴങ്ങിയില്ലെങ്കിൽ പരാതിക്കാരിയുടേയും മാതാവിന്റെയും ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കൊണ്ടോട്ടി ഡി വൈ എസ് പിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ തലാപ്പിൽ അബുദുൽ സത്താർ ഹാജരായി.

Sharing is caring!