നിപ്പ, മുൻകരുതലുമായി തമിഴ്നാട്, നാടുകാണി അതിർത്തിയിൽ കർശന പരിശോധന

നിപ്പ, മുൻകരുതലുമായി തമിഴ്നാട്, നാടുകാണി അതിർത്തിയിൽ കർശന പരിശോധന

നിലമ്പൂർ: നാടുകാണി അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ടോൾ ചെക്ക് പോസ്റ്റിന് സമീപം തമിഴ്നാട് ആരോ​ഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ 24 മണിക്കൂറും ആരോ​ഗ്യ പരിശോധന ആരംഭിച്ചു.

കേരളത്തിൽ നിന്ന് എത്തുന്നവരെ പനിയുണ്ടോെന്ന് പരിശോധിച്ച ശേഷം മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. രോ​ഗലക്ഷണങ്ങൾ ഉള്ളവരെ അധികൃതർ മടക്കി വിടുകയാണ്. ഇതോടൊപ്പം തന്നെ തമിഴിലും, മലയാളത്തിലും നിപ്പ അവബോധ നോട്ടീസും വിതരണം ചെയ്യുന്നുണ്ട്. മാസ്ക് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!