മരണത്തെക്കുറിച്ച് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം മരിണപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകൻ
മലപ്പുറം: മരണത്തെക്കുറിച്ച് പോസ്റ്റിട്ട് മണിക്കൂറുകൾക്കകം മരണപ്പെട്ട പേരാമ്പ്രയിലെ യൂത്ത് ലീഗ് പ്രവർത്തകന് ആദരാഞ്ജലി അർപ്പിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. പേരാമ്പ്ര സ്വദേശിയായ മുനീബ് കക്കാടാണ് മരണത്തെ കുറിച്ച് സൂചിപ്പിച്ച് ഫേസ്ബുക്കിലും, വാട്സ്ആപ്പിലും കുറിപ്പിട്ട് ഏതാനും മണിക്കൂറുകൾക്കകം മരണപ്പെട്ടത്.
സംഘടന പ്രവർത്തനവുമായി ബന്ധപ്പെട്ടവർ മരണപ്പെടുമ്പോൾ ഞാനടക്കമുള്ള നാം ഓരോരുത്തരും മയ്യത്ത് നമസ്ക്കാരത്തിന് പരമാവധി എത്താൻ വേണ്ടി ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു പോസ്റ്റ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മുനവറലി തങ്ങളുടെ പോസ്റ്റിന്റെ പൂർണരൂപം
പേരാമ്പ്രയിലെ യൂത്ത് ലീഗിന്റെ മുന്നണിപ്പോരാളിയായിരുന്ന മുനീബ് കക്കാട് അവസാനമായി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റാണ്.മരണമെത്താൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മരണത്തിന്റെ ഗന്ധം അനുഭവിച്ചിട്ടെന്ന പോലെ..
ഓരോ മരണവും പലവിധത്തിൽ,വ്യത്യസ്ത തലങ്ങളിൽ ഉണ്ടാക്കുന്ന ശൂന്യതയും ദുഃഖവും വിവരണാതീതമാണ്.
ഈയവസരത്തിൽ മുനീബിന്റെ കുടുംബത്തിന് അതിജീവിക്കാനുള്ള കരുത്ത് സർവ്വശക്തൻ നൽകട്ടെ..
അദ്ദേഹത്തിന്റെ അവസാന വരികൾ പോലെ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളിൽ സാന്നിദ്ധ്യമാവാൻ നാം ശ്രദ്ധിക്കുക;
പ്രിയ സഹോദരനെ അള്ളാഹു ജന്നാത്തുൽ ഫിർദൗസിൽ ഉന്നതമായ ഇടം നൽകി,സ്വീകരിക്കുമാറാവട്ടെ..
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]