ഹജ് കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ താനൂർ സ്വദേശിനി മരിച്ചു

ഹജ് കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങുന്നതിനിടെ താനൂർ സ്വദേശിനി മരിച്ചു

താനൂർ: കുടുംബത്തോടൊപ്പം ഹജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന താനൂർ സ്വദേശിനി മരിച്ചു. താനൂർ ഒഴൂർ മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്മുമ്മ (64) ആണ് മരണപ്പെട്ടത്.

മടക്ക യാത്രയ്ക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മക്കൾ-അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ്, ആബിദ്, ആബിദ. മരുമക്കൾ-കെ കെ അയ്യൂബ്, മൈമൂന, ഫാത്തിമ സുഹറ, മറിയം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!