അബുദാബിയിലെ ഇരട്ടക്കൊലപാതകം, സി ബി ഐ സംഘം നിലമ്പൂരിൽ

അബുദാബിയിലെ ഇരട്ടക്കൊലപാതകം, സി ബി ഐ സംഘം നിലമ്പൂരിൽ

നിലമ്പൂർ: അബുദാബിയിലെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം 3 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. കൊല്ലപ്പെട്ട പ്രവാസി വ്യവസായി കുന്നമംഗലം തത്തമ്മപ്പറമ്പില്‍ ഹാരിസിന്റെ ഭാര്യ നസ്‌ലിന, മുഖ്യപ്രതി നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്റെ കോഴിക്കോട്ടെ സഹോദരി, ഭാര്യ വയനാട് മേപ്പാടിയിലെ ഫസ്‌ന എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

ഷൈബിന്‍ അഷ്‌റഫിന്റെ മുക്കട്ടയിലെ വീട്ടില്‍ 12ന് പകല്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അതേസമയം തന്നെയാണ് മറ്റു വീടുകളും പരിശോധിച്ചത്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അറിയുന്നു. വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസില്‍ ഫസ്‌നയെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രതി ചേര്‍ത്തത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!