11കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 97 വർഷം കഠിനതടവ്

11കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 97 വർഷം കഠിനതടവ്

പെരിന്തൽമണ്ണ: 11കാരി മകളെ പീഡിപ്പിച്ച 64കാരനായ പിതാവിന് 97 വർഷം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് പെരിന്തൽമണ്ണ കോടതി. പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് എസ് സൂരജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലര വർഷം അധിക തടവ് അനുഭവിക്കണം.

കുട്ടിയെ അഞ്ച് വയസു മുതൽ പിതാവ് പീഡിപ്പിക്കുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. കരുവാരക്കുണ്ട് പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കരുവാരക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടറായിരുന്നു പി ജ്യോതീന്ദ്രകുമാർ, കെ എൻ വിജയൻ, ജയപ്രകാശ്, ഇൻസ്പെക്ടർ അബ്ദുൽ മജീദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

 

Sharing is caring!