അങ്ങാടിപ്പുറം മേൽപാലത്തിന്റെ കൈവരിയിൽ ഇടിച്ച് ലോറി മറിഞ്ഞു

അങ്ങാടിപ്പുറം: പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരിയിൽ വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന ലോറിയാണ് കഴിഞ്ഞ ദിവസം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. പെരിന്തൽമണ്ണഭാഗത്ത് നിന്നും നാല് വരിയായി കടന്ന് വരുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടയ്ക്കിടയ്ക്ക് അപകടത്തിൽ പെടുന്നത്.
നിരന്ന റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനം ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക അപകടങ്ങളും നടക്കുന്നതെങ്കിലും പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

അങ്ങാടിപ്പുറം മേൽപാലത്തിന്റെ കൈവരിയിൽ ഇടിച്ച് ലോറി മറിഞ്ഞു
അങ്ങാടിപ്പുറം: പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരിയിൽ വാഹനമിടിച്ച് വീണ്ടും അപകടം. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന ലോറിയാണ് കഴിഞ്ഞ ദിവസം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് അപകടത്തില്‍ പെട്ടത്. പെരിന്തൽമണ്ണഭാഗത്ത് [...]