താനൂര്‍ പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന പരാതിയുമായി യുവാവ്

താനൂർ: കസ്റ്റഡി കൊലപാതക കേസില്‍ വിവാദത്തിലായ മലപ്പുറം താനൂര്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. കഞ്ചാവ് വില്‍പ്പന നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി ക്രൂരമായി മര്‍ദിച്ചെന്നും പണം തട്ടിയെടുക്കാനും ശ്രമിച്ചെന്നുമാണ് പരാതി. പരാതിയില്‍ പുനരന്വേഷണത്തിന് മലപ്പുറം എസ്.പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയെങ്കിലും അന്വേഷണം പൂര്‍ത്തികരിച്ചിട്ടില്ല.
2016 നവംബര്‍ 23 ന് രാത്രിയാണ് ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലുള്ള സമയത്താണ് ഷിഹാബ് ദേവദാര്‍ സ്കൂളിന് സമീപത്ത് കഞ്ചാവ് വില്‍പ്പന നടത്തിയെന്ന് കാണിച്ചാണ് പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പൊലീസിനെതിരെ വിവരവകാശം നല്‍കിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീന്. ഷിഹാബിന്റെ കൈവശം ഉണ്ടായിരുന്ന 56,000 രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തി. ഷിഹാബിന്റെയും സുഹൃത്തിന്റെയും കൈയില്‍ നിന്നും 1650 രൂപയാണ് ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ രേഖപെടുത്തി.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

ഷീനയ്ക്ക് ആദരമേകി മുനവറലി തങ്ങളടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾ
മലപ്പുറം: നബി ദിനത്തിൽ മതസൗഹാർദത്തിന്റെ മാതൃകയായ ഷീനയ്ക്ക് ആദരവുമായി പാണക്കാട് മുനവറി ശിഹാബ് തങ്ങളും. ഷീന കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം നൽകിയ നബിദിന റാലി ജാഥ ക്യാപ്റ്റനും തങ്ങളുടേയും, പി കെ ഫിറോസിന്റെയും നേതൃത്വത്തിൽ ആദരമേകി. എം എസ് എഫ് ദേശീയ [...]