സ്വര്‍ണം മേടിക്കാന്‍ സുവര്‍ണാവസരം, സ്വര്‍ണോത്സവവുമായി ജ്വല്ലറികള്‍

സ്വര്‍ണം മേടിക്കാന്‍ സുവര്‍ണാവസരം, സ്വര്‍ണോത്സവവുമായി ജ്വല്ലറികള്‍

മലപ്പുറം: ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ഉപഭോക്താക്കള്‍ക്കായി സമ്മാന കൂപ്പണുകള്‍ അവതരിപ്പിക്കുന്നു. സ്വര്‍ണോത്സവം 2023 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജില്ലയിലെ 1500ഓളം ജ്വവല്ലറികള്‍ ഭാഗഭാക്കാകുമെന്ന് അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.

സ്വര്‍ണോത്സവത്തിന്റെ ഭാഗമായി ഏത് ജ്വല്ലറിയില്‍ നിന്നും ഏതളവില്‍ സ്വര്‍ണം വാങ്ങിയാലും സമ്മാന കൂപ്പണുകള്‍ ലഭ്യമാകും. ഓരോ ആഴ്ച്ചയിലും 25 സ്ഥലങ്ങളില്‍ നറുക്കെടുപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്യും. 12 ആഴ്ച്ചകളില്‍ 300 സ്ഥലങ്ങളില്‍ നറുക്കെടുപ്പും സമ്മാനദാനവും നടക്കും. സെപ്റ്റംബര്‍ 14 മുതല്‍ ഡിസംബര്‍ 22 വരെയാണ് ഈ അവസരം.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

ഡിസംബര്‍ 22ന് ശേഷം മെഗാ നറുക്കെടുപ്പ് നടക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി ടി അബ്ദുല്‍ അസീസ് പറഞ്ഞു. 50 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുകയെന്ന് സംഘടന മുഖ്യ രക്ഷാധികാരി പി കെ അയമുഹാജി അറിയിച്ചു. കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും സ്വര്‍ണം ഭാവിയിലേക്കുള്ള കരുതലും സമ്പത്തുമാണെന്ന സന്ദേശവുമാണ് ഇതിലൂടെ നല്‍കുന്നതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ടി അക്ബര്‍ അറിയിച്ചു.

Sharing is caring!