സംസ്ഥാനത്ത് നടക്കുന്നത് അഭിമാനിക്കാന്‍ വകയില്ലാത്ത കാര്യങ്ങളെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അഭിമാനിക്കാന്‍ വക ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ പോലീസ് സംവിധാനം പരാജയമാണെന്ന് പ്രതിപക്ഷം പറഞ്ഞാല്‍ അത് മുഖവിലയ്ക്ക് എടുക്കുകയാണ് ചെയ്യേണ്ടത്. നിയസഭയില്‍ കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്കരിച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്തെ ക്രിമിനല്‍ കുറ്റങ്ങളുടെ വര്‍ദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. പോലീസ് സംവിധാനം പരാജയമാണെന്നാണ് മാധ്യമങ്ങളും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുന്നത്.ഈ കാര്യങ്ങള്‍ നിയമസഭയില്‍ പറയുമ്പോള്‍ ആ സ്പിരിറ്റില്‍ എടുക്കേണ്ടതിന് പകരം ഇതൊക്കെ ഒരു സാധാരണ സംഭവം എന്ന മട്ടില്‍ എടുക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന കുറ്റ കൃത്യങ്ങള്‍ അഭിമാനിക്കേണ്ട വിഷയം അല്ല. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളെ ഇല്ല എന്ന് പറയുന്നത് വല്ലാത്ത ഒരു പറച്ചിലാണെന്നും അദ്ദേഹം പറഞ്ഞു.
സൗദികള്‍ക്ക് പോലും യൂസഫലി മാതൃകയാണെന്ന് സൗദി അറേബ്യ മന്ത്രി
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]