മലപ്പുറം ന​ഗരസഭയിലെ അം​ഗനവാടികൾ ഹൈടെക് ആകുന്നു; സംസ്ഥാനത്ത് ഇതാദ്യം

മലപ്പുറം ന​ഗരസഭയിലെ അം​ഗനവാടികൾ ഹൈടെക് ആകുന്നു; സംസ്ഥാനത്ത് ഇതാദ്യം

മലപ്പുറം: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ അംഗനവാടികളും ശീതീകരിച്ച് സ്മാർട്ട് ടിവി ഉൾപ്പെടെയുള്ളവ നൽകി ആധുനിക ഫർണിച്ചറുകൾ സജ്ജീകരിച്ച് ഹൈടെക്ക് ആക്കുന്ന പദ്ധതിക്ക് നഗരസഭയിൽ തുടക്കം കുറിച്ചു.  ആദ്യഘട്ടത്തിൽ നഗരസഭയിലെ 23 അംഗനവാടികളാണ് ഈ രീതിയിൽ ഹൈടെക്ക് അംഗനവാടികൾ ആക്കി മാറ്റുന്നത്.

സ്വന്തമായി ബിൽഡിങ് ഉള്ള മുഴുവൻ അംഗന വാടികൾക്കും ക്ലാസ് റൂമുകൾ ഹൈടെക് ആക്കുക വഴി മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുകയും പഠനം കൂടുതൽ ഉല്ലാസകരമാക്കുകയുമാണ് ഈ പദ്ധതി കൊണ്ട് മലപ്പുറം നഗരസഭാ വിഭാവനം ചെയ്യുന്നത് നഗരസഭയിൽ സ്വന്തമായി കെട്ടിടമില്ലാതെ മുഴുവൻ അംഗനവാടികൾക്കും അത്തരത്തിൽ കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

നഗരസഭയിൽ പ്രവർത്തിക്കുന്ന മുഴുവൻ അംഗനവാടികൾക്കും സ്വന്തമായി സ്ഥലവും കെട്ടിടവും ലഭ്യമാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ ആണ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നഗരസഭയിലെ മുഴുവൻ അംഗനവാടികൾക്കും ശീതികരിച്ച സ്മാർട്ട്‌ ക്ലാസ്സ് റൂമുകൾ ഉൾപ്പെടെ ഉള്ളവ തയ്യാറാക്കുന്നത്. കുട്ടികൾക്ക് ചെറുപ്രായത്തിൽ നൽകുന്ന സുരക്ഷയും പരിഗണനയും അവരുടെ വ്യക്തിത്വ രൂപീകരണത്തിന്നു ഗുണകരമായി തീരുമെന്നതിനെ തുടർന്നാണ് നഗരസഭ ഈ പദ്ധതി നടപ്പിലാക്കിയത്. അംഗനവാടികൾക്ക് വേണ്ട കളിക്കൊപ്പുകളുടെയും ഫുഡ്‌ സ്റ്റോറേജുകളുടെയും വിതരണോൽഘടനം മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മറിയുമ്മ ശരീഫ് അധ്യക്ഷത വഹിച്ചു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കേ സകീർ ഹുസൈൻ, പി കെ അബ്ദുൽഹകീം, സിദ്ദീഖ് നൂറെങ്ങൽ, സി പി ആയിഷബി, കൗൺസിലർമാരായ ഒ സഹദേവൻ, സി സുരേഷ് മാസ്റ്റർ, നാണത്ത് സമീറ മുസ്തഫ, ജയശ്രീ രാജീവ് പി എസ് എ ഷബീർ, ഇ പി സൽമ ടീച്ചർ, കപൂർ കദീജ, രത്നം വളപ്പിൽ, നഗരസഭ സെക്രട്ടറി കെപി ഹസീന,
ഐ സി ഡി എസ് സുപ്രവൈസർ ആയിഷ വാക്കയിൽ, ഷൈമ എന്നിവർ പ്രസംഗിച്ചു.

Sharing is caring!