സൗദി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയായി മലപ്പുറത്തുകാരൻ

സൗദി സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയായി മലപ്പുറത്തുകാരൻ

റിയാദ്: ദഹ്റാന്‍ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്‍ (കെ എഫ് യു പി എം) നിന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചു. സിവില്‍ ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്.

ഇതാദ്യമായാണ്‌ ഒരു മലയാളിക്ക് കെ എഫ് യു പി എമില്‍ നിന്നും ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെകും കഴിഞ്ഞ ശേഷമാണ് കെ എഫ് യു പി എമ്മില്‍പി എച് ഡിക്ക് പ്രവേശനം ലഭിച്ചത്. പി എച് ഡിപഠന വേളയിൽ കെ എഫ് യു എമ്മിലെ സിവിൽ ആൻഡ് എൻവിറോണ്‍മെന്‍റല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. പഠന കാലയളവിൽ അദ്ദേഹം നിരവധി ജേർണൽ, കോൺഫറൻസ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും പ്രസിദ്ധീകരിച്ചു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സൗദി ലുലു കിഴക്കൻ പ്രവിശ്യ മുന്‍ റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീറിന്‍റേയും ഷക്കീല അബ്ദുൽ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസിൽ. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുൽ ബഷീർ, ഹാറൂൺ ബഷീർ എന്നിവര്‍ സഹോദരങ്ങളാണ്‌. ഭാര്യ: ഷഹ്‌മ ഉസ്മാൻ. മക്കൾ: ഫർഹ, ഇഹ്‌സാൻ.

ദേശീയ ടീമിലേക്ക് പ്രതീക്ഷയർപ്പിച്ച് മലപ്പുറത്ത് നിന്ന് മറ്റൊരു ഫുട്ബോൾ താരം കൂടി

Sharing is caring!