പ്രളയത്തിനുശേഷം കേരളം കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്: മന്ത്രി എം.ബി രാജേഷ്

പ്രളയത്തിനുശേഷം കേരളം കണ്ണഞ്ചിപ്പിക്കുന്ന വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്: മന്ത്രി എം.ബി രാജേഷ്

നിലമ്പൂർ: പ്രളയത്തിന്റെ കെടുതിയിൽ നിന്ന് അത്ഭുതകരമായ വേഗത്തിലാണ് കേരളം ഉയർന്നുവന്നതെന്നും പല പ്രതിസന്ധികൾ അതിജീവിച്ചാണ് കേരളം മുന്നേറുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മമ്പാട് ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പാടം തൂക്കുപാലം നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ പ്രളയത്തിന് മുന്നേയുള്ളതിനേക്കാൾ മികച്ച നിലവാരത്തിലേക്കെത്തിക്കാൻ സർക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.പി) പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകൾ പുനർനിർമിക്കാൻ കിഫ്ബി പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. നൂറുകണക്കിന് രൂപയാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസനത്തിനായി ഉപയോഗിച്ചത്. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിലുള്ള ദേശീയപാതയുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാവുന്നതോടെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. സമയബന്ധിതമായി തൂക്കുപാല നിർമാണം പൂർത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തിരൂരിൽ അങ്കനവാടി ഹെൽപറെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

എ.പി അനിൽകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.വി അൻവർ എം.എൽ.എ മുഖ്യാതിഥിയായി. മമ്പാട് ഗ്രാപഞ്ചായത്ത് പ്രസിഡൻറ് സി. ശ്രീനിവാസൻ, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ.ഹസ്‌കർ ആമയൂർ, ജനപ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മമ്പാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ എം.ടി അഹമ്മദ് സ്വാഗതം പറഞ്ഞു. മമ്പാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വടപുറത്ത് നിർമിച്ച ‘ടേക്ക് എ ബ്രേക്കി’ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

Sharing is caring!