തിരൂരിൽ അങ്കനവാടി ഹെൽപറെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരിൽ അങ്കനവാടി ഹെൽപറെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂർ: അങ്കനവാടി ഹെൽപറെ അങ്കനവാടിക്ക് സമീപമുള്ള വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ന​ഗരസഭയ്ക്ക് കീഴിലുള്ള അങ്കനവാടിയിലെ താൽക്കാലിക ഹെൽപറായ പാപ്പറമ്പിൽ സുജിനയാണ് മരണപ്പെട്ടത്.

അങ്കനവാടിയിലേക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ വഴിയരികിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!