മനാമയിൽ പൊന്നാനി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമയിൽ പൊന്നാനി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ഹാജിയത്തിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറികട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന പൊന്നാനി പടിഞ്ഞാറെക്കര ക്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ (46) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ഞായറാഴ്ച്ച മുതൽ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ലഭിക്കാതെ വന്നതോടെ നാട്ടിലുള്ള ബന്ധുക്കൾ ബഹ്റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ കണ്ടെത്തി. സമീപവാസികൾ താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന സ്പോൺസർ പോലീസിൽ പരാതിപ്പെട്ടു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹം മുമ്പ് കുടുംബ സമേതം താമസിച്ചിരുന്ന ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ താനൂരിലെ രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

Sharing is caring!