കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട, 2.5 കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 2.5 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഇന്നലെ ജിദ്ദയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ മൂന്ന് സീറ്റുകള്‍ക്ക് അടിയിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളും അബുദാബയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് മടവൂര്‍ സ്വദേശി പാമ്പുങ്ങല്‍ മുഹമ്മദ് ഫാറൂഖ് ശരീരത്തില്‍ ഒളിപ്പിച്ച് കട്തതാന്‍ ശ്രമിച്ച 811 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 164 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാലയുമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയത്.
അസിസ്റ്റന്റ് കമ്മീഷണര്‍മാരായ രവീന്ദ്ര കെനി, പ്രവീണ്‍ കുമാര്‍ കെ കെ, സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണന്‍, കുഞ്ഞുമോന്‍, വിക്രമാദിത്യ കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ രവികുമാര്‍ ഇ, ജോസഫ് കെ ജോണ്‍, നിക്‌സണ്‍ കെ എ, വി ജി ടി സച്ചിദാനന്ദ പ്രസാദ്, ഹെഡ് ഹവില്‍ദാര്‍ ഇ ടി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കള്ളക്കടത്ത് പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]