പള്ളിയുടെ മുകളിൽ നിന്നും വീണ് മദ്രസ അധ്യാപകൻ മരിച്ചു

കോഴിക്കോട്: പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്രസ അധ്യാപകൻ മരിച്ചു. കോഴിക്കോട് നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു.
താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും