ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരു മകൻ പോലീസിൽ കീഴടങ്ങി

ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരു മകൻ പോലീസിൽ കീഴടങ്ങി

പെരിന്തൽമണ്ണ: ഭാര്യാ പിതാവിനെ കൊലപ്പെടുത്തി മരുമകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. വളളിക്കാട് സ്വദേശി മനോജാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കുറച്ചു ദിവസങ്ങളിലായി മനോജിന്റെ ഭാര്യയും മക്കളും പിതാവിന്റെ വീട്ടിലായിരുന്നു താമസം. ഇവരുടെ കുടുംബവഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം അനുരഞ്ജന ചർച്ച നടത്തിയിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്രഭാകരന്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!