എടപ്പാളിൽ ഗൃഹനാഥനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ: മൂതൂരിൽ ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂതൂർ തിരുമാണിയൂർ വെളുത്തേടത്ത് ഗോപന്റെ മകൻ ഉണ്ണികൃഷ്ണൻ(49)നെയാണ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഉണ്ണികൃഷ്ണനെ വീടിന്റെ കോണിറൂമിന്റെ പുറത്തുള്ള ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യയും മക്കളും ഓണാവധിക്ക് അവരുടെ വീട്ടിൽ പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് ഉണ്ണികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്. പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. കൺസക്ഷൻ ജീവനക്കാരനാണ് മരിച്ച ഉണ്ണികൃഷ്ണൻ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വള്ളിക്കുന്ന് സ്വദേശിനിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു
വള്ളിക്കുന്ന്: ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി ജിൻസി (26) യാണ് മരിച്ചത്. കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ വീട്ടിലേക്ക് [...]